സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി റെപ്കോ ബാങ്ക്
1338329
Tuesday, September 26, 2023 12:14 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ റെപ്കോ ബാങ്ക് അർധവാർഷിക സമാപനത്തിന്റെ ഭാഗമായി സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി. 400 ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപ പദ്ധതിയായ റെപ്കോ 400ൽ മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം വരെയും മറ്റുള്ളവർക്ക് എട്ടു ശതമാനംവരെയും പലിശ നൽകിവരുന്നു.
കൂടാതെ 18 വയസിനു താഴെയുള്ള കുട്ടികൾക്കായുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് (മൂന്നു മുതൽ അഞ്ചുവർഷം വരെ) 8.50 ശതമാനം പലിശ ത്രൈമാസ കൂട്ടുപലിശയായി നൽകുന്നു. കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റെപ്കോ ബാങ്ക് കഴിഞ്ഞസാന്പത്തിക വർഷത്തെ ലാഭത്തിൽ 20 ശതമാനം ലാഭവിഹിതമായി കേന്ദ്ര- കേരള സർക്കാരുകൾക്ക് നൽകിയിരുന്നു. സ്വർണ പണയത്തിന്മേലും വീട്- വാണിജ്യ സമുച്ചയത്തിന്റെ ഈടിന്മേലും കുറഞ്ഞപലിശയിൽ വായ്പ നൽകിവരുന്നുണ്ട്. വിവരങ്ങൾക്ക് - 0472 2698905, 446464901.