പണം തിരിമറി, മഹിളാ പ്രധാന് ഏജന്റുമാര്‍ക്ക് സസ്പെന്ഷന്
1338325
Tuesday, September 26, 2023 12:14 AM IST
തിരുവനന്തപുരം: പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ രണ്ട് മഹിളാ പ്രധാൻ ഏജന്റുമാർക്ക് സസ്പെൻ ഷൻ. അവനവഞ്ചേരി പോസ്റ്റാഫീസില്‍ മഹിളാ പ്രധാന് ഏജന്റായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍, കിഴുവിലം, പന്തലക്കോട്, പാട്ടത്തിന്‍വിള വീട്ടില്‍ ടി. ശോഭനാകുമാരി, പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാപ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട്, പുലിപ്പാറ റെജി ഭവനില്‍ ജെ. ശോഭനകുമാരി അമ്മ എന്നിവരുടെ ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ചാണ് നിരവധി പരാതിളുള്ളത്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം അന്വേഷണ വിധേയമായി ഇവരുടെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തത്.
ഇവരുടെ ഏജന്‍സി മുഖേന അവനവഞ്ചേരി, പഴകുറ്റി പോസ്റ്റോഫീസുകളില്‍ നിക്ഷേപം നടത്തി വരുന്ന മുഴുവന്‍ നിക്ഷേപകരും തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ടതും മേല്പറഞ്ഞ വ്യക്തികളുമായി ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിധ പണമിടപാടുകളും നടത്താന്‍ പാടുള്ളതല്ലെന്നും തിരുവനന്തപുരം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.