ഗോഡ്സ് ഓണ്‍ സിഐഒ കോണ്‍ക്ലേവ് -2023
1338091
Monday, September 25, 2023 12:36 AM IST
തിരുവനന്തപുരം: സിഐഒ കേരളാഘടകത്തിന്റെ ഗോഡ്സ് ഓണ്‍ സിഐഓ കോണ്‍ക്ലേവ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ സൈബർ ഡോം വിഭാഗത്തിനുവേണ്ടി സിഐഒ ക്ലബ് നൽകുന്ന സേവനങ്ങൾ വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
എഐ, ചാറ്റ് ജിപിടി പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ നൽകുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇനിയും ഐടി രംഗത്ത് ധാരാളം ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നു ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ച ശശി തരൂർ എംപി പറഞ്ഞു.
ഗൂഗിൾ, സിഫി, സോഹോസ്, ബഹുരാഷ്ട്ര കന്പനികളായ ഗൂഗിൾ, ടെൽ, എച്ച്പി, ടെലക്കോം വോഡഫോണ്‍, ഐടി സെക്യൂരിറ്റി സൊല്യൂഷൻ ദാതാക്കളായ ഫോർട്ടിനെറ്റ്, ക്രൌഡ് സ് ട്രൈക്ക്, സെന്റിനൽ വണ്‍, സോഫ്ഫോസ്, ഉൽപന്നാധിഷ്ടിത കന്പനികളായ കോംവാൾട്ട്, മാനേജ് എൻജിൻ, സിസ്റ്റം, സ്കൈലാർക്ക്, വെർടെക്സ്, മാഗ്നം, ടെക് നോ ലൈൻ തുടങ്ങിയ കന്പനികളുടെ സിഐഒമാർ കോണ്‍ക്ലേവിൽ പങ്കെടുത്തു.
സിഐഒ ക്ലബിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അസോസിയേഷന്റെ കേരള ഘടകം പ്രസിഡന്റ് ബി.ശ്രീകുമാർ വിശദീകരിച്ചു.
എസ് എഫ്ഒ ടെക്നോളജീസ് സിഐഒ പ്രിൻസ് ജോസഫ്, ക്ലബിന്റെ അടുത്ത വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രസംഗിച്ചു. സിഐഒ അസോസിയേഷൻ ഐടി സർവീസ് ഡയറക്ടർ സുഗീഷ് സുബ്രഹ്മണ്യം നന്ദി പറഞ്ഞു.