എംഡിഎംഎയുമായി യുവാവ് പിടിയിൽ
1338076
Monday, September 25, 2023 12:19 AM IST
വെള്ളറട: അഞ്ചുമരംകാല ജംഗ്ഷനു സമീപത്തെ സ്കൂളിനു മുന്നിലായി ബൈക്കിലെത്തിയ യുവാവ് എംഡിഎംഐയുമായി പിടിയിലായി.
കരിക്കാമന്‍കോട് അഭയാലയത്തില് ലിനു എന്നുവിളിക്കുന്ന അഭയന് (24) നാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്നും എംഡിഎംഎ പോലീസ് പിടികൂടി. വെള്ളറട സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജ്, എഎസ്ഐ അജിത്ത് കുമാര്‍, സിപിഒമാരായ പ്രതീക്ഷ്, ഷാജന്, സജിന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി . പ്രതിക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നും കൂടുതല്‍ കണ്ണികള്‍ ആരൊക്കെയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഇതിനുമുമ്പും കഞ്ചാവ് കച്ചവടം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.