കല്ലറ ഗവ. വിഎച്ച്എസ്എസിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു
1338075
Monday, September 25, 2023 12:19 AM IST
കല്ലറ: കല്ലറ ഗവ. വിഎച്ച്എസ്എസിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും, പ്രതിഭാ സംഗമവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളാണ് സ്കൂളുകളിൽ പഠനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും സമീപ വർഷങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ ഇടപെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
പൊതു വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് പൂജ്യത്തിനടുതെത്തിയെന്നും അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളിലും പ്രഭാത ഭക്ഷണം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഡി.കെ.മുരളി എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ എ.എ.റഹിം എംപി മുഖ്യാതിഥിയായി.
കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി .കോമളം, വി.എസ്.ആതിര, കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.നജീൻ ഷാ എന്നിവർ പങ്കെടുത്തു.