ചാലച്ചേരി വേങ്കവിള റോഡു തകർന്നു; യാത്രക്കാർ ദുരിതത്തിൽ
1338071
Monday, September 25, 2023 12:19 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ താന്നിമുട് വാർഡിലെ ചാലച്ചേരി വേങ്കവിള റോഡ് തകർന്നു . കാൽനട യാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത നിലയിലാണ് റോഡിപ്പോൾ.
ചാലച്ചേരി ചെല്ലാങ്കോട് ഭാഗത്തുള്ള വാഹനയാത്രക്കാർ പഴകുറ്റി വെമ്പായം റോഡിൽ എത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. മെറ്റലുകൾ പൂർണമായും ഇളകി കിടക്കുന്നത് കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ വരുന്ന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ് .
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ അര കിലോമീറ്റർ ചുറ്റി വേങ്കവിള ജംഗ്ഷനിൽ എത്തേണ്ട അവസ്ഥയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.