കെഎസ്ആർടിസി ബസിടിച്ചു വയോധികൻ മരിച്ചു
1338051
Sunday, September 24, 2023 11:47 PM IST
നെടുമങ്ങാട്: ബസ് കാത്തുനിന്നയാൾ ബസിടിച്ചു മരിച്ചു. പനയമുട്ടം സതീഷ് ഭവനിൽ ജെ. കൃഷ്ണൻ നായർ (79)ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടുകൂടിയാണ് അപകടമുണ്ടായത്. ആട്ടുകാൽ സൊസൈറ്റിയിൽ പാൽ കൊടുക്കുന്നതിനുവേണ്ടി പനയമുട്ടം ജംഗ്ഷനിൽ ബസ് കാത്തുനിൽക്കവേ ചേപ്പിലോടുനിന്നു നെടുമങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കൃഷ്ണൻ നായരെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കയറിഇറങ്ങിയത്. കൃഷ്ണൻ നായർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
നെടുമങ്ങാട് പോലീസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കമലമ്മ. മക്കൾ: സതീഷ്, മല്ലിക, ബിജു, പരേതനായ കമല ഹസൻ. മരുമക്കൾ: ശ്രീജ, ഹരിലാൽ,വിനീത, റൂബി.