കാൽവഴുതി കിണറ്റില്‍വീണു ഗൃഹനാഥന് മരിച്ചു
1338050
Sunday, September 24, 2023 11:47 PM IST
മെഡിക്കല്‍ കോളജ്: ഗൃഹനാഥന് കാല് വഴുതി കിണറ്റില്‍ വീണു മരിച്ചു. കുമാരപുരം ചെട്ടിക്കുന്ന് കുഴിവിള വീട്ടില്‍ റോബിന്‍സ് (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ കിണറിനോടു ചേര്‍ന്നുള്ള ഉയരം കൂടിയ തേരിഭാഗത്തുനിന്നും കാല് വഴുതി കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ ചാക്ക ഫയര്‍ഫോഴ്സില്‍ വീട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘമെത്തി റോബിന്‍സിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മെഡിക്കല്‍ കോളജ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.