മദ്യലഹരിയിൽ ആക്രമണം; പ്രതികൾ പിടിയിൽ
1337922
Sunday, September 24, 2023 12:30 AM IST
പേരൂർക്കട: മദ്യലഹരിയിൽ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച രണ്ടംഗ സംഘത്തെ വലിയതുറ പോലീസ് പിടികൂടി. ശംഖുംമുഖം തോപ്പ് സ്വദേശികളായ കരുൺ, ചിന്നു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ടിനു സമീപം ചിത്ര നഗറിൽ റോയി വിൻസന്റ (32) ആണ് പരാതിക്കാരൻ. ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോൾ ഷെയർ നൽകാത്തതിനുള്ള വിരോധമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ റോയിയുടെ ശരീരമാസകലം പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. വലിയതുറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ശംഖുംമുഖം ഭാഗത്തുനിന്നാണ് രണ്ടുപേരെയും പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.