വിദേശമദ്യം വില്പന നടത്തിയതിനു പിടിയിലായി
1337626
Friday, September 22, 2023 11:25 PM IST
നെടുമങ്ങാട്: ഡ്രൈ ഡേ ദിവസം എക്സൈസ് കുറുപുഴ, മണലയം, വെള്ളൂർകോണം,ഈട്ടിമൂട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളൂർകോണത്തു അനധികൃതമായി 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം സൂക്ഷിച്ച് വില്പന നടത്തിയതിനു തൊളിക്കോട് ചായം വട്ടക്കരിക്കതിൽ പുത്തൻ വീട്ടിൽ നിന്നും അനാട് വെമ്പിൽ വെള്ളൂർകോണം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജി എന്ന് വിളിക്കുന്ന അജികുമാറിനെ അറസ്റ്റ് ചെയ്തു.
അനധികൃതമായി അഞ്ച് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തിയതിന് ഈട്ടിമൂട് നിന്നും കുറുപുഴ ഇളവട്ടം വെമ്പിൽ ഇട്ടിമൂട് തടത്തരികത്തു വീട്ടിൽ മണിയൻ എന്ന് വിളിക്കുന്ന സുരേന്ദ്രൻ നായിഡുവിനെയും അറസ്റ്റ് ചെയ്തു .