പേ​രൂ​ര്‍​ക്ക​ട: വെ​ള്ളയ​മ്പ​ലം സി​ഗ്ന​ലി​നു സ​മീ​പം ഓ​ടി​കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓടെ യാ​ണ് സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് ഡ പ്യൂ​ട്ടി ക​മാ​ന്‍​ഡ​റു​ടെ മ​ഹീ​ന്ദ്ര സൈ​ലോ ജീ​പ്പി​നു തീ​പി​ടി​ച്ച​ത്.

വാ​ഹ​ന​ത്തി​ലെ എ​സി​യു​ടെ ഗ്യാ​സ് ലീ​ക്കാ​യ​തി​നെ തു​ട​ര്‍​ന്ന് തീ​പി​ടി​ച്ചു നി​മി​ഷനേ​രംകൊ​ണ്ട് വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ല്‍നി​ന്ന് ഗ്രേ​ഡ് അ​സിസ്റ്റന്‍റ് ​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ എ. ച​ന്ദ്ര​ന്‍, എ​സ്.​ഇ. ജ​സ്റ്റി​ന്‍, ആ​ര്‍.​എ​സ്. സ​നി​ത്ത്, ആ​ര്‍. ശ​ര​ത്ത് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘമെത്തി തീ കെടുത്തുക യായിരുന്നു.