മിഷന്‍ലീഗ് അതിരൂപത കൗണ്‍സിലും ഫാ. മാലിപ്പറമ്പിലില് അനുസ്മരണവും
1337127
Thursday, September 21, 2023 5:08 AM IST
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത കൗണ്‍സില്‍ നാളെ രാവിലെ പത്തിന് എസ്ബി കോളജ് കാവുകാട്ടു ഹാളില്‍ നടക്കും. അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യര്‍ അധ്യക്ഷത വഹിക്കും. സമ്മേളനം സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 25-ാം ചരമവാര്‍ഷിക അനുസ്മരണവും സമ്മേളനത്തില്‍ നടക്കും. അതിരൂപത ഓര്‍ഗനൈസിംഗ് സെക്രട്ടറി അമല്‍ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിരൂപത ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അഹറോന് ജോസഫ് അനില്‍, റെന്നി ബെന്നിച്ചന്, അക്സ റോയി, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റോജി തലച്ചെല്ലൂര്‍, കണ്‍വീനര്‍ ആകാശ് എ.ടി. എന്നിവര്‍ പ്രസംഗിക്കും. ഷാജി ചൂരപ്പുഴ ക്ലാസ് നയിക്കും.
അതിരൂപതയിലെ എല്ലാ ശാഖകളില്‍നിന്നുമുള്ള ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഉപരിപഠനാര്‍ഥം റോമിലേക്ക് പോകുന്ന അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഈറ്റോലിക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കും. അന്തര്‍ദേശീയ ഓര്‍ഗനൈസര്‍ ജോണ്സണ് കാഞ്ഞിരക്കാട്ടിനെയും ദേശീയ ജനറല്‍ സെക്രട്ടറി ലൂക്ക് അലക്സിനെയും സമ്മേളനത്തില്‍ ആദരിക്കും.