സ്ത്രീയെ ഉപദ്രവിച്ച സംഘം അറസ്റ്റില്‍
1337125
Thursday, September 21, 2023 5:08 AM IST
പേരൂര്‍ക്കട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചവരെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. പൂജപ്പുര സ്റ്റേഷന് പരിധിയില്‍ സരോജിനി ഭവനില്‍ താമസിക്കുന്ന ഒരു സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ഈമാസം 11നായിരുന്നു സംഭവം. ബാലരാമപുരം റസല്‍പുരം ശാന്തി ഭവനില്‍ ശ്രീജിത്ത്, റസല്‍പുരം ഹാര്‍ബര്‍ പാര്‍ക്ക് സതി ഭവനില്‍ ശ്രീരഞ്ജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിറിമാന്‍ഡ് ചെയ്തു.