നിരവധി ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ
1337120
Thursday, September 21, 2023 5:07 AM IST
കാട്ടാക്കട: നിരവധി ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ. അമ്പൂരി മായം കാവുംമൂലവീട്ടിൽ സുരേഷ്(36)ആണ് പിടിയിലായത് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.
ഈ മാസം അഞ്ചിന് കാട്ടാക്കട ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കടത്തി കൊണ്ടു പോയ കേസിലാണ് ഇയാൾ പിടിയിലായത്. ബൈക്കുമായി ഇയാൾ പൂഴനാട് ഭാഗത്തു കറങ്ങി നടക്കുന്നത് സംശയം തോന്നിയയാൾ പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു . തിരുവനന്തപുരം കൊല്ലം ജില്ലകളിൽ സുരേഷനെതിരെ നിരവധി കേസുകളുണ്ട്. ഇതിനെ കുറിച്ചു പോലീസ് അന്വേഷിച്ച് വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.