ആങ്കോട് പാലം അപകടനിലയില്‍
1337119
Thursday, September 21, 2023 5:07 AM IST
വെള്ളറട: പെരുങ്കടവിള കാരക്കോണം റോഡില്‍ ആങ്കോട് മഞ്ചാടി തലയ്ക്കല്‍ തോടിന് കുറുകെ രാജഭരണകാലത്ത് നിര്‍മിച്ചിട്ടുള്ള ആങ്കോട് പാലത്തിന്റെ ആള്‍മറയുടെ ഒരു ഭാഗം തകർന്ന് അപകട ഭീഷണി നേരിടുന്നു. ഇതേതുടർന്ന് സ്ഥലത്ത് നിരന്തരം അപകടങ്ങള്‍ പതിവാകുന്നു.
പാലത്തിന്റെ കൈ വരികള്‍ കരിങ്കല്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. അടിഭാഗത്തെ കോണ്ക്രീറ്റുകള് കാലപഴക്കത്താല്‍ അടര്‍ന്നു വീണ് കമ്പികള്‍ പല ഭാഗത്തും പുറത്ത് കാണാവുന്ന നിലയിലാണ്. അമിതഭാരം കയറ്റിയ ലോറികള്‍ തലങ്ങും, വിലങ്ങും ഓടുന്നതും ബലക്ഷയത്തിന് ഇടയാക്കിയിട്ടുണ്ട്.
പുതിയ പാലം നിര്‍മിക്കാന്‍ നാടപടി വേണമെന്ന് സിപിഐ പെരുങ്കടവിള ലോക്കല്‍ സെക്രട്ടറി കാനക്കോട് ബാലരാജ് കുന്നത്തുകാല്‍ റോസ് സെക്ഷന്‍ അസിസ്റ്റൻഡ് എന്‍ജിനിയറോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.