റോഡില്‍ ഓയില്‍ വീണു ഗതാഗതം തടസപ്പെട്ടു
1337116
Thursday, September 21, 2023 5:07 AM IST
മെഡിക്കൽ കോളജ്: റോഡില്‍ ഓയില്‍ വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.40 ഓടുകൂടി ചാക്ക ഐടിഐ ജംഗ്ഷനു സമീപത്തുള്ള വളവിലാണ് റോഡില്‍ ഓയില്‍ വീണ് നിരവധി ഇരുചക്ര വാഹന യാത്രികര്‍ വഴുതി വീണത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചാക്ക അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഓഫീസര്‍മാരായ സനല്‍കുമാര്‍ , ശ്രീകാന്ത് , മുകേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമെത്തി റോഡില്‍ മരപ്പൊടി വിതറിയ ശേഷം വെള്ളം ചീറ്റി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പടിഞ്ഞാറേകോട്ട സ്വദേശിയായ യുവാവ് ഇതേ സ്ഥലത്ത് ബൈക്കില്‍ നിന്നും തെന്നി വീണു കാലിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇതേ സ്ഥലത്ത് ഇരുപതിലേറെ അപകടങ്ങള്‍ റോഡില്‍ ഓയില്‍ വീണ് സംഭവിച്ചിട്ടുള്ളതായി ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
എയര്‍പോര്‍ട്ടില്‍ ഇന്ധനവുമായി പോകുന്ന വാഹനത്തില്‍ നിന്നാണ് ഓയില്‍ റോഡില്‍ വീണ് അപകടം ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വരും ദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്