വീട് അടിച്ചുതകർത്തയാൾ പിടിയിൽ
1337115
Thursday, September 21, 2023 5:07 AM IST
പേരൂർക്കട: വ്യക്തിവിരോധത്താൽ യുവാവിന്റെ വീട് അടിച്ചു തകർത്തയാൾ പിടിയിൽ. തളിയൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (38) ആണ് അറസ്റ്റിലായത്.
കരമന തളിയൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്കു സമീപം 17ന് രാത്രിയായിരുന്നു ആക്രമം. പ്രദേശവാസിയായ മീഥുന്റെ വീടിനു നേരേയായിരുന്നു ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ ആക്രമണത്തിൽ തകരുകയും, ഫർണിച്ചറുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു. കരമന സിഐ സുജിത്ത്, എസ്ഐ വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റടിയിലെടുത്തത്.