യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചയാൾ അറസ്റ്റിൽ
1337114
Thursday, September 21, 2023 5:07 AM IST
പേരൂർക്കട: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കുറവൻകോണം മരപ്പാലം സ്വദേശി ജോണി (54) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ16നായിരുന്നു കേസിന് ആസ്പദമായ സംഭവം. മരപ്പാലം സ്വദേശി ജിഷ്ണുവിനാണ് (29) മരപ്പാലം മാർക്കറ്റിനു സമീപത്തുവച്ച് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
വെട്ടുകത്തി കൊണ്ട് നെഞ്ചിന് ആഴത്തിൽ വെട്ടേറ്റ ജിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. അറസ്റ്റിലായ ജോണി നിരവധി കുത്തുകേസുകളിലെ പ്രതിയാണ്. പേരൂർക്കട സിഐ വി. സൈജുനാഥ്, എസ്ഐ സന്ദീപ്, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.