സംവാദ സദസ് സംഘടിപ്പിച്ചു
1337113
Thursday, September 21, 2023 5:07 AM IST
വെള്ളറട: കള്ളിക്കാട് അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാലയും, പഞ്ചായത്തും, ഹരിത കര്‍മസേനയും സംയുക്തമായി സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാം ഉൾപ്പെടുന്ന കള്ളിക്കാട് പഞ്ചായത്ത് മേഖലയെ മാല്യന്യമുക്തമാക്കുക, പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ സംവാദ സദസ് സംഘടിപ്പിച്ചു.
കള്ളിക്കാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു വി. രാജേഷ് അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരള മിഷന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി.ഹരികൃഷ്ണന് വിഷയാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ജെ. മണികണ്ഠന് നായര്‍ , പഞ്ചായത്ത് അംഗങ്ങളായ യു.ടി. വിനിത, ഷൈജു സതീശന്, അഡ്വ. കള്ളിക്കാട് ചന്ദ്രന്, എസ്.ബിജു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.