സുരീലി ഹിന്ദിക്ക് തുടക്കമായി
1337112
Thursday, September 21, 2023 5:07 AM IST
കിളിമാനൂർ: ബിആർസി നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിക്ക് ഉപജില്ലയിൽ തുടക്കമായി. 28 വരെ ഹിന്ദി പക്ഷാചരണമായാണ് സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ സുരീലി കാൻവാസ്, സുരീലി പത്രിക, സുരീലി വാണി, സുരീലി സഭ, സുരീലി സഞ്ചിക എന്നീ പരിപാടികൾ സംഘടിപ്പിക്കും. ബിആർസി ഹാളിൽ നടന്ന ബ്ലോക്കുതല ഹിന്ദി ദിനാഘോഷവും പരിശീലനവും ബിപിസി ഇൻ ചാർജ് ടി.വിനോദ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ എൻ.ഗിരിജ അധ്യക്ഷത വഹിച്ചു.