ഹെൽമെറ്റ്: ബോധവത്കരണം നടത്തി സിറ്റി ട്രാഫിക്ക് പോലീസ്
1336888
Wednesday, September 20, 2023 5:30 AM IST
തിരുവനന്തപുരം: നഗരത്തിൽ ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ ഇരുചക്ര വാഹന യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനു കാരണമാകുന്നത് ഹെല്‍മറ്റ് ധരിക്കാത്തതാണെന്ന് ട്രാ ഫിക് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ 24 വരെ ബോധവത്കരണം നടത്താനൊരുങ്ങി സി റ്റി ട്രാഫിക്ക് പോലീസ്.
യാത്രക്കാര്‍ ശരിയായ വിധത്തിൽ ഹെൽമറ്റിന്റെ ചിൻ സ്ട്രാപ്പ് ധിരിക്കാത്തതുമൂലം ഹെൽമറ്റ് തെറിച്ചു പോകുന്നതിനാൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നതിനും, മരണത്തിന് ഇടയാകു ന്നതായും തിരുവനന്തപുരം സിറ്റി ഐജിപി ആൻഡ് പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം വ്യക്തമാക്കി. തുടർന്നാണ് തിരുവനന്തപുരം സിറ്റി ട്രാഫിക്ക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ബോധവത്കരണ പരിപാടി ആരംഭിച്ചത്.
ഗുണനിലവാരമുള്ള ഹെൽമറ്റ് ധരിക്കുന്നതിനും ചിൻ സ്ട്രാപ്പ് ഇടുന്നതിനും ഇരുചക്രവാഹന യാത്രക്കാരെ ബോധവത്കരിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ലക്ഷ്യം. ഇതിനുശേഷം ശരിയായ വിധത്തിൽ ചിൻ സ്ട്രാപ്പ് ധരിക്കാതെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി. നിധിൻ രാജ് അറിയിച്ചു.