കരിങ്കൽഭിത്തി നിർമാണം: സത്യഗ്രഹം നടത്തി
1336887
Wednesday, September 20, 2023 5:29 AM IST
പൂവാർ: മുട്ടയാറിൽ പൂവാർ മുതൽ പഴയാറ്റിൻകര വരെ ഇരുകരകളിലും കരിങ്കൽ ഭിത്തി നിർമിച്ച് തെളിനീരൊഴുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദിപു അരുമാനൂരിന്റെ നേതൃത്വത്തിൽ ഏകദിന സത്യഗ്രഹ സമരം നടത്തി. എസ്എൻഡിപി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ സമരം ഉദ്ഘാടനം ചെയ്തു. കെ. പ്രസന്നകുമാർ അധ്യക്ഷനായി.
പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്, പഞ്ചായത്ത് മെമ്പർമാരായ വി.എസ്. ഷിനു, അഖില അനിൽ കുമാർ, ക്ഷേത്രപ്പുഴ സംരഷണ സമിതി കൺവീനർ സരോജിനി, അരുമാനൂർ ശാഖാ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, പ്രശസ്ത കവിയും എഴുത്തുകാരനുമായ ശിവാസ് വാഴമുട്ടം, അരുമാനൂർ രതികുമാർ,രാജൻ മണലുവിള, മണ്ണിൽ മനോഹരൻ, അരുമാനൂർ ക്ഷേത്രയോഗം പ്രസിഡന്റ് ശ്രീകുമാർ, ജനറൽ സെക്രട്ടറി പീതാംബരൻ, ജോയിന്റ് സെക്രട്ടറി പ്രജിൻ ലാൽ, ബിജുകുമാർ, ക്ഷേത്രയോഗം മുൻ സെക്രട്ടറിമാരായ മുരുകൻ, എസ്. ഷാജി, എസ്.പി. സോണി, എം.എസ്. പ്രദീപ്, ഗാന്ധിമിത്രം നെയ്യാറ്റിൻകര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ, ഇലിപോട്ടുകോണം വിജയൻ, ഡോ. ഡി. ശിവകുമാർ മുടവൂർപ്പാറ എന്നിവർ പങ്കെടുത്തു.