നെടുമങ്ങാട്: നഗരസഭാ പത്താംകല്ല് വാർഡ് സഭായോഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷയായ യോഗത്തിൽ വാർഡ് കൗൺസിലർ എസ്. ഷമീർ സ്വാഗതം ആശംസിച്ചു. വാർഡ് സെക്രട്ടറി എ. അജിംഖാൻ, എഡിഎസ് ചെയർപേഴ്സൺ താജുന്നിസ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും വിജയികൾക്കും ആദരവ് നൽകി.