മെർക്കന്റെറൈൽ മറൈൻ വകുപ്പ് ഉദ്യോഗസ്ഥൻ പരിശോധന നടത്തി
1301501
Saturday, June 10, 2023 12:07 AM IST
വിഴിഞ്ഞം : തുറമുഖത്തിന് രാജ്യാന്തര ഷിപ്പ് സുരക്ഷാ കോഡ്(ഐഎസ്പിഎസ് ) ലഭ്യമാക്കുന്നതിന് മുന്നോടിയായിമെർക്കന്റെറൈൽ മറൈൻ വകുപ്പ് ഉദ്യോഗസ്ഥൻ വിഴിഞ്ഞം തുറമുഖത്ത് പരിശോധന നടത്തി. കോഡ് ലഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയ തുറമുഖത്ത് നടപ്പിലാക്കിയ കാര്യങ്ങളെ കുറിച്ചുള്ള സർവേയ്ക്കായാണ് ഉദ്യോഗസ്ഥൻ എത്തിയത്.
ഇന്നലെ രാവിലെയോടെ വിഴിഞ്ഞം ഹാർബറിലെ പുതിയ വാർഫിലെത്തിയ ന്യൂട്ടിക്കൽ സർവേയർ ക്യാപ്റ്റൻ ഷെനോയിയെ പോർട്ട് സെക്യൂരിറ്റി ഫെസിലിറ്റി ഒാഫീസർ ക്യാപ്റ്റൻ ഹരി വാര്യർ, ഡെപ്യൂട്ടി പോർട്ട് സെക്യൂരിറ്റി ഫെസിലിറ്റി ഒാഫീസർ എസ്.വിനു ലാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിഴിഞ്ഞം പോർട്ടിൽ സ്ഥാപിച്ച സൗകര്യങ്ങൾ സർവേയർക്ക് വിശദീകരിച്ചു. പുതുതായി സ്ഥാപിച്ച അടിസ്ഥാന സാങ്കേതിക സൗകര്യങ്ങളെ കുറിച്ച് നടത്തിയ സർവേയുടെയും പരിശോധനയുടെയും റിപ്പോർട്ട് മെർക്കന്റെറൈൽ മറൈൻ വകുപ്പിന് കൈമാമാറുമെന്ന് അധികൃതർ പറഞ്ഞു.