എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി
1301498
Saturday, June 10, 2023 12:04 AM IST
നേമം: 45-ാം മത് എസ്എഫ്ഐ ജില്ല സമ്മേളനത്തിന് പാപ്പനംകോട് ദർശന ഒാഡിറ്റോറിയത്തിൽ തുടക്കമായി. ജില്ല പ്രസിഡന്റ്എസ്.ആർ. ആദിത്യൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ആർ. ആദിത്യൻ അധ്യക്ഷനായി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡന്റ് കെ. അനുശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്അവിനാഷ് രക്തസാക്ഷി പ്രമേയവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണവും, ശ്രീതു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രടറി ആദർശ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഫ്സൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൽ മേലുള്ള പൊതു ചർച്ച ആരംഭിച്ചു. ഇന്നും പൊതു ചർച്ച തുടരും.എസ്.കെ. ആദിത്യൻ കൺവീനറും ഭാഗ്യമുരളി, ശ്രീശൻ, ഭവ്യ കൃഷ്ണൻ എന്നിവടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നത്.അർ.അനന്ദു കൺവീനറും കാർത്തിക, അവിനാഷ് എന്നവരടങ്ങിയ പ്രമേയ കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.