മുളനടീല് പദ്ധതിക്ക് തുടക്കമായി
1301496
Saturday, June 10, 2023 12:04 AM IST
തിരുവനന്തപുരം: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുടെ നേതൃത്വത്തില്‍ ശംഖുമുഖം ബീച്ചില്‍ മുള നട്ടു പിടിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ബീച്ചിനടുത്തുള്ള മുത്തുച്ചിപ്പി പാര്‍ക്കില്‍ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ റിയ സിങ് , ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ദര്ശന് സിങ്, ഡിടിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ തൈകള്‍ നട്ടു. ഗോള്‍ഡന്‍ ബാംബൂ ഇനത്തില്‍ പെട്ട തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. ആദ്യ ഘട്ടമായി 50 തൈകള്‍ നട്ടു. ബീച്ചിന്റെ സൗന്ദര്യവത്ക്കരണത്തിനൊപ്പം കടലാക്രമണം പ്രതിരോധിക്കാനും പദ്ധതി സഹായകരമാകും.
കാമറയിൽ റീത്തു വച്ചു
നെടുമങ്ങാട്: എഐ കാമറ അഴിമതിയെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാമറകൾക്കു മുമ്പിൽ നടന്ന സമരത്തിന്റെ നെടുമങ്ങാട് ബ്ലോക്ക്തല ഉദ്ഘാടനം വാളിക്കോട് ജംഗ്ഷനിൽ സ്ഥാപിച്ച കാമറയിൽ റീത്തു വച്ചു മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃ ഷണപിള്ള നിർവഹിച്ചു. അഡ്വ. എസ്. അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ കല്ലയം സുകു ,അഡ്വ. എൻ. ബാജി, നെട്ടിറച്ചിറ ജയൻ നേതാക്കളായ വട്ടപ്പാറ ചന്ദ്രൻ, ടി.അർജുനൻ ,അഡ്വ. മഹേഷ് ചന്ദ്രൻ, മന്നൂർക്കോണം സജാദ് തുടങ്ങിയവർ പ്രസംഗിച്ചു.