ക​ഴ​ക്കൂ​ട്ടം : ടെ​ക്നോ​പാ​ർ​ക്കി​ലെ പി​ൻ​വ​ശ​ത്തെ നി​ള ഗേ​റ്റ് പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം. സു​ര​ക്ഷാ പ്ര​ശ്നം ഉ​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ഗേ​റ്റ് ഉ​ട​ൻ പൂ​ട്ടു​മെ​ന്ന് ടെ​ക്നോ​പാ​ർ​ക്ക് അ​ധി​കൃ​ത​ർ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​ത്. ഒ​രാ​ൾ​ക്ക് മാ​ത്രം ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്ന ഈ ​ഗേ​റ്റ് നൂ​റു ക​ണ​ക്കി​ന് ഐ​ടി ജീ​വ​ന​ക്കാ​രാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും​ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന ടെ​ക്കി​ക​ൾ ഈ ​ഗേ​റ്റി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്.​
കൂ​ടാ​തെ ടെ​ക്നോ​പാ​ർ​ക്ക് കാ​മ്പ​സി​നു അ​ക​ത്തു ക​യ​റ്റാ​ത്ത സ്വി​ഗ്ഗി ഉ​ൾ​പ്പെ​ടെ​യു​ള്ള ഡെ​ലി​വ​റി​ക​ൾ എ​ല്ലാം നി​ള സൈ​ഡ് ഗേ​റ്റ് വ​ഴി​യാ​ണ് ചെ​യ്യു​ന്ന​ത്.​പോ​ലീ​സ് സു​ര​ക്ഷ​യു​ള്ള ഈ ​ഗേ​റ്റ് വ​ഴി ഓ​ഫീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ഐ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഈ ​ഗേ​റ്റ് പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​തി​ധ്വ​നി ആ​വ​ശ്യ​പ്പെ​ട്ടു.