സ്കൂൾ വാഹനം ഉദ്ഘാടനം ചെയ്തു
1301195
Thursday, June 8, 2023 11:55 PM IST
വെഞ്ഞാറമൂട് : ആനാട് പഞ്ചായത്തിലെ കുഴിവിള ഗവ.എൽപി സ്കൂളിൽ എംഎൽഎയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ സ്കൂൾ വാഹനത്തിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എംഎൽ എ നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് അനിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ വേങ്കവിള, പഞ്ചായത്തംഗളായ വേങ്കവിള സജി, അശ്വതി രഞ്ജിത്, ഇരിഞ്ചയം സനൽ, ആനന്ദവല്ലി, സ്കൂൾ സമിതി അംഗങ്ങളായ വിക്ടർ രാജ്, ഉല്ലാസ്, മിധുൻ ലാൽ, പ്രധാന അധ്യാപിക ജി.എൽ. പ്രീത തുടങ്ങിയവർ പങ്കെടുത്തു.
ശിലാസ്ഥാപനം നടത്തി
നെയ്യാറ്റിൻകര: ആറാലുംമൂട് വെജിറ്റബിൾ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി യാഥാര്‍ഥ്യമാകുന്ന വാണിജ്യ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടം ആറാലുംമൂട് മസ്ജിദ് റോഡിൽ പച്ചക്കറി മാർക്കറ്റിന്റെ പ്രവേശന കവാടം മുതൽ മാർക്കറ്റിന്റെ മതിൽ അവസാനിക്കുന്നിടം വരെയുള്ള ഷട്ടര്‍ കടകള്‍ ഉള്‍പ്പെടുന്നതാണ്. ഇരു വശങ്ങളിലും കടകൾ വരുന്ന വിധത്തിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇന്നലെ രാവിലെ ആറാലുംമൂട്ടില്‍ ചേര്‍ന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, മുന്‍ കൗണ്‍സിലര്‍മാരായ ഷാനവാസ്, ബി.എസ് ചന്തു മുതലായവര്‍ സംബന്ധിച്ചു.