കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: ബോധവത്കരണ ക്ലാസ് നടത്തി
1301194
Thursday, June 8, 2023 11:55 PM IST
വെള്ളറട: ഫിഷറീസ് വകുപ്പിനു കീഴിലുള്ള കള്ളിക്കാട് പഞ്ചായത്തിലെ മത്സ്യകര്‍ഷക ക്യാമ്പില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചുള്ള ബോധവത്ക്കരണവും ട്രെയിനിങ്ങും നടത്തി. യൂക്കോ ബാങ്ക് സീനിയര്‍ മാനേജര്‍ പി.എ. രാജീവ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. ഫിഷറീസ് പ്രൊമോട്ടര്‍മാര്‍,ഫിഷറീസ് കോ-ഒാർഡിനേറ്റര്‍മാര്‍ തുടങ്ങിയ നിരവധി പേര് പങ്കെടുത്തു. 14ന് രാവിലെ 12. 30 ന് ബാങ്ക് പ്രതിനിധികള്‍ മത്സ്യകര്‍ഷക ക്യാമ്പില്‍ എത്തി കെസിസി ലോണ്‍ എടുക്കുന്നതിന് വേണ്ട എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ലോകസൈക്ലിംഗ് ദിനംആചരിച്ചു
നെടുമങ്ങാട് : എന്‍ഡിഡി ബൈക്കേഴ്സ് എന്ന് നെടുമങ്ങാട്ട് സൈക്കിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോകസൈക്ലിംഗ് ദിനംആചരിച്ചു.പരിപാടിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ സൈക്കിളില്‍ സഞ്ചരിച്ച് സൈക്കിള്‍ യാത്രക്കാരെ നേരില്‍കണ്ട് റോഡ് സുരക്ഷ, ബോധവത്കരണം നടത്തി. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ യാത്ര ചെയ്ത 25ഓളം സൈക്കിള്‍ യാത്രക്കാര്‍ക്ക് ബ്ലിങ്കര്‍ ലൈറ്റുകള്‍ വിതരണം ചെയ്തു. പരിപാടിയില്‍ അമ്പതോളം പേര് പങ്കെടുത്തു. വാളിക്കോട് ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് കേക്ക് മുറിച്ചാണ് ലോക സൈക്ലിംഗ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തത്.