അനുസ്മരണവും പഠനോപകരണ വിതരണവും
1301193
Thursday, June 8, 2023 11:54 PM IST
നെടുമങ്ങാട്: കോൺഗ്രസ് മൂഴിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാമത് വേങ്കവള എൻ. രാജശേഖരൻ നായർ അനുസ്മരണവും രാജശേഖരൻനായർ സ്മാരക അവാർഡ് വിതരണവും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും വൃക്ഷത്തൈ വിതരണവും നടത്തി .മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടം പള്ളി സനലിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തേക്കട അനിൽ ഉദ്ഘാടനം ചെയ്തു.ഒന്നാമത് എൻ. രാജശേഖരൻ സ്മാരക അവാർഡ് രതീഷ് അനിരുദ്ധന് മുൻ കെപിസിസി മെമ്പർ ആനാട് ജയൻ വിതരണം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു വിഷയങ്ങളെ മുഴുവൻ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ ബ്ലോക്ക് കോൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായരും വൃക്ഷത്തൈ വിതരണം ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൻ. പുരം ജലാലും പഠനോപകരണ വിതരണം ഡിസിസി മെമ്പർ വേട്ടംപള്ളി രഘുനാഥനും നിർവഹിച്ചു.