മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1301191
Thursday, June 8, 2023 11:54 PM IST
ആറ്റിങ്ങല്‍: ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലെ രണ്ട് ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തി. ഫിഷറീസ് വകുപ്പ് തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി മേലാറ്റിങ്ങല്‍ കടവില്‍ ഒ.എസ്. അംബിക എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാര്‍പ്പ് ഇനത്തില്‍പ്പെട്ട ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് കടവില്‍ നിക്ഷേപിച്ചത്.വാമനപുരം നദിയുടെയും അനുബന്ധ കായലുകളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയിലുള്‍പ്പെടുത്തി മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി 10 കടവുകളെയാണ് തെരഞ്ഞെടുത്തത്. ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ രണ്ട് കടവുകളാണ് പദ്ധതിയിലുള്ളത്. മേലാറ്റിങ്ങല്‍ കടവിന് പുറമേ പൂവന്‍പാറ കടവില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എസ്. കുമാരി മത്സ്യവിത്ത് നിക്ഷേപിച്ചു. ഒരുലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെയും നിക്ഷേപിച്ചത്.