ഓഷ്യൻ ലവ് സെമിനാർ സംഘടിപ്പിച്ചു
1301176
Thursday, June 8, 2023 11:44 PM IST
കോവളം: ലോക സമുദ്ര ദിനാചരണത്തോടനുബന്ധിച്ച് സ്കാൾ ഇന്റർനാഷണൽ ക്ലബും ഉദയസമുദ്ര ഗ്രൂപ്പും കോവളത്ത് ഓഷ്യൻ ലവ് സെമിനാർ സംഘടിപ്പിച്ചു.സമുദ്ര മലിനീകരണവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി ഓഫ് കേരള, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ.കൃഷ്ണ സുകുമാരൻ, കേരള യൂണിവേഴ്സിറ്റിയിലെ ഡോ.എ.വി.ബിജു , ഒാസ്ട്രേലിയൻ സന്നദ്ധ സംഘടനയുടെ ഇന്ത്യ വിഭാഗം മേധാവി ഡോ.സ്മിത, സയന്റിസ്റ്റ്മാരായ ഡോ. എസ്.സൂര്യ , ഡോ.മഞ്ജു ലക്ഷ്മി, പരിസ്ഥിതി പ്രവർത്തക അനഗ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സ്കാൾ ഇന്റർനാഷണൽ ക്ലബ് പ്രസിഡന്റ് രാജഗോപാൽ അയ്യർ സെമിനാർ ഉദ്ഘാടനം ചെയ്തു.
മോഹനകുമാരൻ നായർ, വിഘ്നേഷ് നായർ , ജാക്സൻ പീറ്റർ എന്നിവർ പങ്കെടുത്തു.സമുദ്ര ദിനാചരണത്തിന്റെ ഭാഗമായി വിവിധ കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഫോട്ടോഗ്രഫി മത്സരം ഇന്നും ചിത്രരചനാ മത്സരം നാളെയും നടക്കുമെന്ന് യുഡിഎസ് ഗ്രൂപ്പ് സിഇഒ രാജഗോപാൽ അയ്യർ അറിയിച്ചു.