വന്യ മൃഗങ്ങളെ അകറ്റാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
1301175
Thursday, June 8, 2023 11:44 PM IST
വെഞ്ഞാറമൂട്: വന്യ മൃഗങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പുല്ലമ്പാറ ധൂളിക്കുന്ന് ചരുവിള പുത്തൻ വീട്ടിൽ നീലകണ്ഠൻ മകൻ അശോകൻ (35) ആണ് മരിച്ചത്. ഇയാളുടെ സമീപ വാസിയുടെ പുരയിടത്തിൽ വന്യജീവികൾ കയറാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഫെൻസിംഗ് കമ്പിയിൽ നിന്നും ഷോക്കേറ്റാണ് യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. കൂലിപ്പണിക്കാരനായ അശോകൻ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കാണ് താമസം.