12 വർഷം മുന്പ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് മൊഴി : സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തി
1301173
Thursday, June 8, 2023 11:44 PM IST
കല്ലറ : പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു പോലീസ് പരിശോധന നടത്തി. കല്ലറ പാങ്ങോട് പഴവിള സ്വദേശി ഷാമിലയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പോലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.
ഷാമിലയെ ബന്ധുകൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സൂചനയെ തുടർന്നാണ് ഇന്നലെ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ഷാമിലയെ കാണാതാകുന്നത്. തഹസിൽദാർ ആറുമുഖം, ഫോറൻസിക് മേധാവി അജിത് കുമാർ , ഫോറൻസിക് ലാബ് ചീഫ് ഡോ. സുനു , പാങ്ങോട് സിഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.