രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
1301172
Thursday, June 8, 2023 11:44 PM IST
നെയ്യാറ്റിന്‍കര : അമാസ് കേരള സ്ഥാപക ഡയറക്ടറും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സി. രാജേന്ദ്രന്റെ രണ്ടാം അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ രക്ത സംഭരണ യൂണിറ്റിലാണ് ദാതാക്കള്‍ രക്തം ദാനം ചെയ്തത്. അമാസ് കേരള ചെയർമാൻ വി. കേശവൻകുട്ടി ചടങ്ങില്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഷാനവാസ്, അമാസ് കേരള ഡയറക്ടർ ടോമി, അഭിനവ് എന്നിവര്‍ സംബന്ധിച്ചു.
പോഷ്
കംപ്ലയന്‍സ്
പോര്‍ട്ടല്‍
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും നിയമസംക്ഷണം ഉറപ്പാക്കുന്നതിനുമുള്ള പോഷ് ആക്ട് 2013 പ്രകാരം രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് വനിതാ ശിശുവികസന വകുപ്പ് പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ രൂപീകരിച്ചു. സ്ഥിരമായോ താത്കാലികമായോ പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനമേധാവികള്‍ അവരുടെ സ്ഥാപനത്തില്‍ പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ posh.wcd.kerala.gov.in രേഖപ്പെടുത്തണം. പത്തില്‍ കുറവ് ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീജീവനക്കാരും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളും സമര്‍പ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കല്‍ കമ്മിറ്റി വിവരങ്ങള്‍,റിപ്പോര്‍ട്ട് സംബന്ധിച്ച് വിവരങ്ങള്‍ എന്നിവ ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥന് പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ജില്ല വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.