കളക്ഷൻ ആൻഡ് റിപ്പോർട്ടിംഗ് സെന്റര്‍ ആരംഭിച്ചു
1301171
Thursday, June 8, 2023 11:44 PM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കോടതി സമുച്ചയത്തിൽ നെയ്യാറ്റിൻകര ബാർ അസോസിയേഷന്റെയും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെയും സംയുക്ത സഹകരണത്തോടെ എംഎല്എസ്എസിന്റെ കളക്ഷൻ ആൻഡ് റിപ്പോർട്ടിംഗ് സെന്റര്‍ ആരംഭിച്ചു. കുടുംബ കോടതി ജഡ്ജി മധുകുമാര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ വ്യാഴാഴ്ചയും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് കളക്ഷൻ സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എംഎല്‍എസ് അധികൃതര്‍ അറിയിച്ചു.കോടതി വളപ്പിലെത്തുന്ന എല്ലാ ജീവനക്കാർക്കും അഭിഭാഷകർക്കും മറ്റു ഉദ്യോഗസ്ഥർക്കും ഈ ലാബിന്റെ പ്രവർത്തനം ഏറെ ഗുണകരമാകും.
ജില്ലയിൽ സർക്കാർ ആശൂപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായി ഇതേ മാതൃകയില്‍ ഇരുന്നൂറില്പരം കളക്ഷൻ സെന്ററുകള്‍ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എംഎല്‍എസ് നടത്തുന്നുണ്ട്. ഏകദേശം 550 ൽ പരം പരിശോധനകൾക്ക് സിജിഎച്ച്എസ് പ്രകാരമുള്ള സബ്സിഡി നിരക്ക് മാത്രമാണ് ഈടാക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ ഡി. വേലായുധൻനായർ അധ്യക്ഷനായി. അഡീഷണൽ ജില്ലാ ജഡ്ജിമാരായ കവിത ഗംഗധരൻ, വിദ്യാധരൻ, മജിസ്ട്രേറ്റ് വിനോദ് ബാബു, ഗവ. പ്ലീഡർ കെ. അജികുമാർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യൻ, ബാർ കൗൺസിൽ സെക്രട്ടറി പ്രമോദ്, ഡി. കാതറിൻ, പി.വി. റോഷ്ന എന്നിവര്‍ സംബന്ധിച്ചു.