കാല്നടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
1301063
Thursday, June 8, 2023 3:36 AM IST
നേമം : കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപം കാല്‍നട യാത്രക്കാരനായ വയോധികന് ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പാപ്പനംകോട് തൂക്കുവിള അക്കരവിള വീട്ടില്‍ സദാശിവ പണിക്കര്‍ (88) ആണ് മരിച്ചത്.
പരിക്കേറ്റ സദാശിവ പണിക്കരെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെണ്ടമേള കലാകാരനായിരുന്നു. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയില്‍. നേമം പോലീസ് കേസെടുത്തു.ഭാര്യ: പരേതയായ തങ്കം.