വിഐപി റസിഡൻസ് അസോസിയേഷന്റെ വാർഷികം
1300916
Wednesday, June 7, 2023 11:51 PM IST
നെടുമങ്ങാട്: പത്താംകല്ല് വിഐപി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കലും, പഠന ഉപകരണ വിതരണവും ഡിസിസി ജനറൽ സെക്രട്ടറിയും, നെടുമങ്ങാട് അർബൻ സഹകരണ സംഘം പ്രസിഡന്റുമായ അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ പ്രതിപക്ഷ നേതാവ് ടി. അർജുനൻ, മുൻ കൗൺസിലർ സി. രാജലക്ഷ്മി, ആൾ കേരള ഫ്രൂട്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സലിം വെറൈറ്റി, തൊളിക്കോട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൻ.എസ്. ഹാഷിം, നെടുമങ്ങാട് ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.