മരം കടപുഴകി; ഗതാഗതം തടസപ്പെട്ടു
1300914
Wednesday, June 7, 2023 11:51 PM IST
പേരൂർക്കട: കൊച്ചുവേളി - ടൈറ്റാനിയം റോഡില്‍ മരം കടപുഴകിയതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മരിക്കാർ മോട്ടോഴ്സിനു മുന്നില്‍ അക്കേഷ്യാമരം കടപുഴകി റോഡിനു കുറുകെ വീണത്.
ഇലക്ട്രിക് പോസ്റ്റിലെ കമ്പികള്‍ മരം വീണതിനെതുടര്‍ന്ന് പൊട്ടി വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സജീന്ദ്രന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ദീപു, അനു, സനല്‍ എന്നിവര്‍ ചേര്‍ന്ന് 45 മിനിറ്റോളം സമയം ചെലവഴിച്ചാണ് മരശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗതതടസം നീക്കിയത്.
അരുവിക്കരയില്‍ കെ ഫോൺ പദ്ധതി
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലത്തിലെ കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി നിർവഹിച്ചു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ആർ. ഹരിലാൽ, വി. വിജയൻ നായർ, ശ്രീകണ്ഠൻ, അരുവിക്കര പഞ്ചായത്തംഗങ്ങളായ ഗീതാ ഹരികുമാർ, എ.എം. ഇല്ല്യാസ്, ഷജിത അലി ഫിയ, മറിയ കുട്ടി, ജഗൽ വിനായക്, പഞ്ചായത്ത് സെക്രട്ടറി ഷിബു പ്രണവ് എന്നിവർ സംസാരിച്ചു.