ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രവേശനോത്സവം
1300884
Wednesday, June 7, 2023 11:13 PM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യായന വർഷത്തിൽ വിജയം കരസ്ഥമാക്കിയവർക്ക് മന്ത്രി വീണ ജോർജ് ഉപഹാരം നൽകി സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. ക്രൈസ്റ്റ് സ്കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിമ്മി മൂലയിൽ സിഎംഐ, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ എന്നിവർ ചേർന്ന് സ്കൂൾ പതാക ഉയർത്തി.
ഐസിഎസ്ഇ പ്രിൻസിപ്പൽ ഫാ. മാത്യു തെങ്ങുന്പള്ളി സിഎംഐ, ബർസാർ ആൻഡ് വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽച്ചിറ സിഎംഐ, ഹെഡ്മാസ്റ്റർ എ. സുരേഷ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനർമാരായ ജയ ജേക്കബ് കോശി, ജി. സന്ധ്യ, ജെ. മീനാക്ഷി, വിനിത ജോസഫ്, ഷിനി മാക്സ്വെൽ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.