ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
1300457
Tuesday, June 6, 2023 12:17 AM IST
മനസറിഞ്ഞ്.. മണ്ണുതൊട്ട്..
വെഞ്ഞാറമൂട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ എം. വീണ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, പ്രിൻസിപ്പൽ വി.എൽ. രോഹിണി, വൈസ് പ്രിൻസിപ്പൽ ബ്രദർ ജിനേഷ് കെ. മാത്യു എന്നിവർ പങ്കെടുത്തു. വൃക്ഷ ത്തൈ വിതരണവും നടന്നു.
നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. കാരിക്കൽ ചാക്കോ വിൻസന്റ്, ബർസാർ ഫാ. കോശി ചിറക്കരോട്ട് , സ്റ്റാഫ് സെക്രട്ടറി ബിനോയ് വർഗീസ്, നാച്ചുറൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ആശാമോഹൻ, പി.ജെ. ജിതിൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. വൃക്ഷത്തൈ വിതര ണവും നടന്നു.
തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജ് ബോട്ടണി ഡിപ്പാർട്ടുമെന്റും നേച്ചർ ക്ലബും കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ പരിസ്ഥിതിദിനാഘോഷം ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, കെ.എസ്. ജസ്റ്റിൻ സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. വിക്ടോറിയ അധ്യക്ഷയായിരുന്നു. കോളജിന്റെ ബർസാർ ഫാ. സോജി, മാത്യു മുരുപ്പേൽ, ബോട്ടണി വിഭാഗം മേധാവി ഡോ. ബിന്ദു അലക്സ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. റിട്ട. ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. ഇതിനോടനുബന്ധിച്ച് കാന്പസിൽ വൃക്ഷത്തൈകൾ നട്ടു.
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ നേച്ചർക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം സോഷ്യൽ ഫോറസ്റ്റ്ട്രി എസിഎഫ് റോഷ്നി സ്കൂൾ വളപ്പിൽ റന്പുട്ടാൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ സന്ദേ ശം നൽകി. തുടർന്ന് കുട്ടികൾക്ക് പേര, കണിക്കൊന്ന, നെല്ലി, വേപ്പ് തുടങ്ങിയ തൈകൾ വിതരണം ചെയ്തു. അധ്യാപകരായ എസ്. പ്രീന, എസ്. രഞ്ജന, എൽ. ശരണ്യലക്ഷ്മി, രാജേശ്വരി, മീനു കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ജീവകലകലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. നെല്ലനാട് പഞ്ചായത്തിൻ്റെ 22 കേന്ദ്രങ്ങളിൽ കറിവേപ്പിലത്തൈകൾ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനം ആചരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ഷീലകുമാരി ഗവ. എച്ച് എസ് എസ് അങ്കണത്തിലും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ്് ബീനാരാജേന്ദ്രൻ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലും വൃ ക്ഷത്തൈ തൈ നട്ടു. പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി, മാണിക്കമംഗലം ബാബു, മഞ്ജു.എൽ.എസ്, സുജാകുമാരി, ഹസ്സി, രതീഷ് പോറ്റി, എം.ബി.റജികുമാർ, രാമകൃഷ്ണൻ പോറ്റി, ഷാബു.ഒ.ബി, രാധാകൃഷ്ണൻ പോറ്റി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ തൈകൾ നട്ടു.
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ടെക്നോളജി ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് ഗ്രൂപ്പ് വിഎസ്എസ്്സിഗ്രൂപ്പ് ഡയറക്ടർ ഷീജു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ബിനു പട്ടർക്കളം സിഎംഐ ആശംസകൾ അർപ്പിച്ചു.
ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും വൈസ് പ്രിൻസിപ്പലുമായ ഫാ. മാത്യു പുത്തൻ പുരയ്ക്കൽ സിഎംഐ, പ്രിൻസിപ്പൽ ക്രൈസ്റ്റ് നഗർ കോളേജ് ജോളി ജേക്കബ്, കെ.ജി ഇൻ ചാർജ് ലളിത കുമാരി, പിടിഎ പ്രസിഡന്റ് പ്രേംജിത്ത് എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: കേരള ബാങ്ക് ഹെഡ് ഓഫീസിലെ പരിസ്ഥിതിദിനാഘോഷം അഡ്വ. എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് സിജിഎം റോയ് ഏബ്രഹാം, ജനറൽ മാനേജർമാരായ ആർ. ശിവകുമാർ, ടി.കെ. റോയി, ഫിറോസ് ഖാൻ, പ്രിൻസ് ജോർജ്, പ്രീത.കെ.മേനോൻ എന്നിവർ പങ്കെടുത്തു.
നാലാഞ്ചിറ: സർവോദയ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷത്തിൽ സ്കൂൾ പ്രധാനാധ്യാപിക പ്രഫ. ഡോ. ഷേർളി സ്റ്റുവർട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നക്ഷത്രോദ്യാനത്തിനു തുടക്കംകുറിച്ച് പ്രിൻസിപ്പൽ പ്രഫ. ഡോ. ഷെർളി സ്റ്റുവർട്ട്, ഫാ. കോശി ചിറക്കാരോട്ട് തുടങ്ങിയവർ വൃക്ഷത്തൈകൾ സ് കൂൾ അങ്കണത്തിൽ നട്ടു. സർവോദയ വിദ്യാലയവും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളറട പഞ്ചായത്തുതല പരിസ്ഥിതി ദിനാഘോഷം പനച്ചമൂട് എല്‍എംഎസ് എല്‍പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹനന് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി, വാര്‍ഡ് മെമ്പര്‍മാരായ സരള വിന്‍സന്റ്, ഫിലോമിന,വിജി, ജെനില്റോസ്, ഷീല പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്, പഞ്ചായത്ത് സൂപ്രണ്ട് അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്ര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം കാരക്കോണം ഫെഡറല്‍ ബാങ്ക് മാനേജര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ടി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രശ്മിഭാസി നന്ദിപറഞ്ഞു.
വെള്ളറട: വിപിഎം എച്ച്എസ്എസ് പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് പ്രിസിപ്പല്‍ അപർണ യുടെ അധ്യക്ഷതയില്‍ വെള്ളറട പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാന് കെ.ജി. മംഗള്‍ദാസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. എച്ച് എം. ആര്യ, രാജേഷ്, ചിത്രന് എ ന്നിവർ പങ്കെടുത്തു.
നേമം: ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി, ചിത്രങ്ങൾക്ക് നിറം നൽകൽ, വൃക്ഷത്തൈകൾ നടീൽ, പോസ്റ്ററുകളുടെ നിർമാണം, പരിസ്ഥിതി ദിന റാലി എന്നിവ നടന്നു.
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് തങ്കം എ. രാജിന്റെ അധ്യക്ഷതയിൽ തിരുമല ഏബ്രഹാം മെമ്മോറിയൽ സ്കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആയിരം ഫലവൃക്ഷ തൈകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജെ. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തിരുമല സതീഷ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ വിനോദ് കുമാർ, ഹെഡ്മാസ്റ്റർ സതീദേവി, ജില്ലാ ട്രഷറർ ഹാഷിം, സെക്രട്ടറി എസ്.ആർ. വേണുഗോപാൽ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി പ്രഭകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
പാറശാല: കൂളത്തൂർ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തുകയുണ്ടായി. കുളത്തൂർ കൃഷിഭവൻ സൗജന്യമായി പച്ചക്കറിത്തൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് മോഹൻ ദാസ്, പ്രഥമാധ്യാപകൻ അശോക കുമാർ, അധ്യാപകരായ വി.ആർ.അനിൽകുമാർ, എസ്. അജികുമാർ എന്നിവർ നേതൃത്വം നൽകി.
നെയ്യാറ്റിന്‍കര : അമാസ് കേരളയും ഓലത്താന്നി വിക്ടറി ഹയർസെക്കന്‍ഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കെ. ആൻസലൻ എംഎല്‍എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തംഗം സൂര്യ എസ്. പ്രേം, നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, സ്കൂൾ പ്രിൻസിപ്പൽ ജെ.എസ്. ജ്യോതികുമാർ, അമാസ് കേരള ഡയറക്ടർ ടോമി, അമാസ് കേരള പ്രവർത്തകർ, സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പാറശാല: ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ ജീവനക്കാരും. ഇന്‍സ്പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് അതിര്‍ത്തി ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ പരിസ്ഥിതി ദിനം ആഘോഷിച്ചത്.