എഐ കാമറയ്ക്കെതിരെ കോണ്ഗ്രസ് പ്രതിഷേധം
1300448
Tuesday, June 6, 2023 12:17 AM IST
തിരുവനന്തപുരം: കെപിസിസി ആഹ്വാനം ചെയ്ത എ.ഐ. കാമറയ്ക്കെതിരേയുള്ള സമരം ജില്ലയിലെ 28 കേന്ദ്രങ്ങളിൽ നടന്നു.
സെക്രട്ടേറിയറ്റ് പടിക്കൽ എഐ കാമറയ്ക്കു മുന്നിൽ നടന്ന ജില്ലാതല പ്രതിഷേധം യുഡിഎഫ് കണ്വീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ അഴിമതിക്കെതിരേയുള്ള പോരാട്ടം ശക്തമായി തുടരുമെന്നു ഹസൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. കാമറ പോസ്റ്റിൽ എം.എം. ഹസൻ റീത്തുവച്ചു. ജി.എസ്. ബാബു, ടി. ശരത്ചന്ദ്രപ്രസാദ്, പി.കെ. വേണുഗോപാൽ, മണക്കാട് സുരേഷ്, വർക്കല കഹാർ, ചെന്പഴന്തി അനിൽ, ആർ. ഹരികുമാർ, എം. ശ്രീകണ്ഠൻ നായർ, പാളയം ഉദയൻ, ചാക്കരവി, തന്പാനൂർ സതീഷ്, ലഡ്ഗർ ബാവ, സേവ്യർ ലോപ്പസ്, പി. പത്മകുമാർ, ചാല സുധാകരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ 28 ക്യാമറകൾക്കു മുന്പിലാണ് സായാഹ്ന പ്രതിഷേധ ധർണ നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നടന്ന സത്യഗ്രഹത്തിന് എം. വിൻസന്റ് എം.എൽ.എ, എൻ. ശക്തൻ, ജി. സുബോധൻ, മര്യാപുരം ശ്രീകുമാർ, രമണി പി. നായർ, നെയ്യാറ്റിൻകര സനൽ, എം.എ. വാഹിദ്്, കരകുളം കൃഷ്ണപിള്ള, കെ.എസ്. ശബരീനാഥൻ, എ.ടി. ജോർജ്, ആർ. വത്സലൻ, ആർ. സെൽവരാജ്, എൻ. പീതാംബര കുറുപ്പ്, കെ.മോഹൻ കുമാർ, ആനാട് ജയൻ, മലയിൻകീഴ് വേണുഗോപാൽ, കന്പറ നാരായണൻ, ശാസ്തമംഗലം മോഹൻ, എൻ. സുദർശനൻ, ഇ. ഷംസുദ്ദീൻ, ഡി. സുദർശനൻ, ബി.ആർ.എം. ഷെഫീർ, ബി.എസ്. അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
കോവളം: കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡുപരോധിച്ചു. കോവളം ബൈപ്പാസ് ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന എഐ കാമറ പോ സ്റ്റിൽ റീത്ത് സമർപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ ഉദ്ഘാടനം ചെയ് തു. കാഞ്ഞിരംകുളം ശിവകുമാർ അധ്യക്ഷനായി. കരുംകുളം ജയകുമാർ, എൻ. എസ്.നുസുർ, ആഗ്നസ് റാണി, ഷിനു. വിശ്വനാഥൻ നായർ, ഫ്രാൻസിസ്, എസ്.ആർ. സുജി, മുജീബ് പ്രസംഗിച്ചു.