ബാലരാമപുരം ദേവാലയത്തിൽ വചനബോധന പ്രവേശനോത്സവം
1300189
Sunday, June 4, 2023 11:56 PM IST
ബാലരാമപുരം: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ വചനബോധന പ്രവേശനോത്സവം ഇടവക വികാരി ഫാ. ജൂഡിറ്റ് പയസ് ലോറന്‍സ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര രൂപത മതബോധന കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. വിവിന്രാജ് മുഖ്യസന്ദേശം നല്കി.
ഇതോടനുബന്ധിച്ച് ഇതോടെ അനുബന്ധിച്ച് നടത്തിയ വര്‍ണശബളമായ റാലിയില്‍ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ജനങ്ങളും പങ്കെടുത്തു. നവാഗതരായ വിദ്യാര്‍ഥികളെ അലങ്കരിച്ച കിരീടവും അലങ്കരിച്ച കിരീടവും നല്കി വൈദികര്‍ സ്വീകരിച്ചു. പ്രധാനാധ്യാപകന് ഹരിന്‍ ബോസ്, ഫൊറോനാ ആനിമേറ്റര്‍ സില്‍വസ്റ്റര്‍, ടി.ജെ. സണ്ണി, പീറ്റര്‍ ഡൊമിനിക് മുതലായവര്‍ നേതൃത്വം നല്കി.