നെയ്യാറ്റിൻകര നഗരസഭ മാലിന്യമുക്തമായി ഇന്ന് പ്രഖ്യാപിക്കും
1300184
Sunday, June 4, 2023 11:53 PM IST
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭ മാലിന്യമുക്തമായി ഇന്ന് പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് വഴിമുക്ക് ജംഗ്ഷൻ മുതൽ ഗ്രാമം ജംഗ്ഷൻ വരെ കാൽനടയായി വിളംബരജാഥ സംഘടിപ്പിച്ചു.
എ.എസ്.പി. ഫറാഷ് വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ പി.കെ രാജമോഹനൻ നേതൃത്വം നൽകി.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷിബു ,എൻ.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിൻ, ഡോ. എം.എ. സാദത്ത്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, കൗൺസിലർമാരായ പ്രസന്നകുമാർ, സൗമ്യ, ഐശ്വര്യ, ഗ്രാമം പ്രവീൺ, അജിത കെ.എസ് ഗോപകുമാർ, വേണുഗോപാൽ, സുജിൻ, നഗരസഭാ സെക്രട്ടറി ആർ. മണികണ്ഠൻ, ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവർ ജാഥയിൽ പങ്കെടുത്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി വഴിമുക്ക് ജംഗ്ഷൻ മുതൽ ഗ്രാമം ജംഗ്ഷൻ വരെ പൊതുജനങ്ങൾക്കും കടകൾക്കും ലഘുലേഖ വിതരണം ചെയ്തു.