സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ അക്രമം: പോലീസുകാരനു പരിക്ക്
1300181
Sunday, June 4, 2023 11:53 PM IST
വെള്ളറട: സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇലക്ഷന് ബൂത്ത് ഓഫീസില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൊടി എസ് എഫ്ഐ പ്രവര്‍ത്തകര്‍ കൈക്കലാക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു.
കോണ്‍ഗ്രസ് നേതാവിന്റെ കല്ലേറില്‍ പോലീസുകാരനു ഗുരുതര പരിക്ക് പറ്റി. പനച്ചമൂട് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായ ദസ്തഗീറിന്റെ നേതൃത്വത്തിലാണ് കല്ലേറു നടത്തിയതെ ന്നും ആക്ഷേപമുണ്ട്.
കല്ലേറില്‍ വെള്ളറട സ്റ്റേഷനിലെ സിവിള്‍ പോലീസ് ഓഫീസറായ വിശാഖ് (32)ന് തലക്ക് ഗുരുതരമായ പരിക്കേറ്റു. പാറശാല താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിനു നേതൃത്വം നല്കിയ ദസ്തഗീറിനെ പോലീസ് അറസ്റ്റു ചെയ്തു.