കണ്ടല സർവീസ് സഹകരണ ബാങ്കിനു മുന്നിൽ ധർണ നടത്തി
1299905
Sunday, June 4, 2023 7:01 AM IST
കാട്ടാക്കട: ബിജെപിയുടെ നേതൃത്വത്തിൽ കണ്ടല സർവീസ് സഹകരണ ബാങ്കിനു മുന്നിൽധർണ സംഘടിപ്പിച്ചു. ബിജെപി മാറനല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ബിജെപി നേതാവ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റിന്റെയും ഭരണ സമിതി അംഗങ്ങളുടെയും പേരിൽ ഉൾപ്പടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ തുക നൽകാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. മാറനല്ലൂർ ഏരിയാ പ്രസിഡന്റ് കെ.പി.ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്, ജനറൽ സെക്രട്ടറി ചെറുകോട് അനിൽ, സെക്രട്ടറി ശ്രീജ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.