വെളിയന്നൂരിൽ പഠനോത്സവം
1299888
Sunday, June 4, 2023 6:55 AM IST
നെടുമങ്ങാട് : കോൺഗ്രസ് വെളിയന്നൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോത്സവം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, ഡിസിസി ജനറൽ സെക്രട്ടറി സി. ജ്യോതിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് എൽ.സത്യദാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാജലക്ഷ്മി, വാളിയറ മഹേഷ്, എം.എസ്. വിമൽ കുമാർ, പഞ്ചായത്തംഗങ്ങളായ എസ്. അനിത, കടുവാകുഴി ബിജുകുമാർ, പുതുക്കുളങ്ങര മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.