ഹരിതവിദ്യാലയ പ്രവർത്തനം
1299880
Sunday, June 4, 2023 6:55 AM IST
നെടുമങ്ങാട്: കാച്ചാണി ഗവ. ഹൈസ്കൂളിന്റെ ഹരിതവിദ്യാലയത്തിന്റെ പ്രവർത്തനോദ്ഘാടനം എ.എ. റഹീം എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. പ്രിയ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ പി. രമ, ഉഷാകുമാരി, സതീഷ്, കാച്ചാണി വിൻസന്റ്, ശ്രീകുമാർ, അഡ്വ. എസ്. പഴനിയപിള്ള, എ. അനിത എന്നിവർ പ്രസംഗിച്ചു. കെ.വി. സന്തോഷ് കുമാർ നന്ദി പറഞ്ഞു.