ജില്ലാ ഐടിഐ കലോത്സവം
1299879
Sunday, June 4, 2023 6:55 AM IST
തിരുവനന്തപുരം: ജില്ലാ പ്രൈവറ്റ് ഐടിഐ കലോത്സവം മുസ്് ലിം അസോസിയേഷൻ ഹാളിൽ നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് എ. ഷമ്മി ബേക്കർ അധ്യക്ഷതവഹിച്ചു.
ട്രയിനിംഗ് ഡിപ്പാർട്ട്മെന്റിനുവേണ്ടി ജോയിന്റ് ഡയറക്ടർ മിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ 25 പ്രൈവറ്റ് ഐടിഐകളിലെ 300 ഓളം ട്രെയിനികൾ പങ്കെടുത്തു.കായിക മത്സര ജേതാക്കൾക്കുള്ള ഓവറോൽ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം നടത്തി.