അജിത് രവീന്ദ്രൻ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു
1299544
Friday, June 2, 2023 11:38 PM IST
തിരുവനന്തപുരം: മുട്ടട വാർഡിലെ ഉപ െതരഞ്ഞെടുപ്പിൽ ജയിച്ച അജിത് രവീന്ദ്രൻ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി, വി.കെ. പ്രശാന്ത് എംഎൽഎ, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം മേയറും മറ്റ് നേതാക്കളും അജിതിനെ ഷാളണിയിച്ചും ബൊക്കെ നൽകിയും അഭിനന്ദിച്ചു.
തുടർന്ന് ഡെപ്യൂട്ടി മേയർ,പി.കെ.രാജു, ഡി.ആർ.അനിൽ, പാളയം രാജൻ, എം.ആർ.ഗോപൻ, പി.അശോക് കുമാർ, ശ്യാം കുമാർ, എസ്.സലിം, പി.പദ്മകുമാർ എന്നിവർ പ്രസംഗിച്ചു. മറുപടി പ്രസംഗത്തിൽ തന്റെ കുടുംബത്തിന്റെയും അന്തരിച്ച കൗണ്‍സിലർ ടി.പി.റിനോയിയുടേയും കാര്യം പറയുന്പോൾ അജിതിന്റെ ശബ്ദം ഇടറി. റിനോയിയുടെ ഭാര്യയും മക്കളും സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു .